തിങ്കളാഴ്‌ച, ഡിസംബർ 24, 2012

വിപ്ലവ വികേന്ദ്രീകരണം രണ്ടു വശങ്ങള്‍

ഇന്ത്യ അതിവേഗം വളരുന്നതിനിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ നമ്മള്‍ കണ്ട ഏറ്റവും വലിയ വിഷയം ആയിരുന്നു ദല്‍ഹിയിലെ ഓടുന്ന ബസ്സിലെ ബലാല്‍സംഘം ...

ചില ആളുകള്‍ ഭരണകൂട വീഴ്ച ആയും മറ്റു ചിലര്‍ രാത്രി കാലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകളെ പറ്റിയും വാ തോരാതെ സംസാരിച്ചു .അഭിനവ സ്ത്രീ പക്ഷ പെണ്‍ ശിങ്കങ്ങളും ഫെമിനിസ്റ്റ് ചേച്ചിമാരും അരയും തലയും മുറുക്കി തെരുവില്‍ ഇറങ്ങി .. ഇങ്ങു കേരളത്തിലെ ലലനാ മണികള്‍ വരെ വന്‍ പ്രസ്താവനകള്‍ കൊണ്ട് പത്ര പേജുകളുടെ താളുകളില്‍ വെളുക്കെ ചിരിച് ഇടം പിടിച്ചു ... ( അല്ല അവര്‍ക്കും വേണ്ടേ ചാകര )

അതിനിടയില്‍ ആണ് രേയ്സിന കുന്നില്‍  ഇന്ത്യന്‍ യുവത്വം പ്രതിഷേധാഗ്നി കൊളുത്തിയത് .. ആരുടെ ആയിരുന്നു പരാജയം ആര് വിജയിച്ചു അങ്ങനെ നൂറു ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ് .

കുറച്ചു നാള്‍ മുന്പ് അണ്ണാ ഹസാരെ സമരം ചെയ്തപ്പോള്‍ ബി ജെ പി സ്പോന്‍സര്‍ ചെയ്തു വിദേശ ഫണ്ട് വാങ്ങി അങ്ങനെ നൂറു ന്യായങ്ങള്‍ നിരത്തി രക്ഷ നേടാന്‍ കോണ്ഗ്രസ് ശ്രമിച്ചു അവസാനം കേജ്രിവാളിനെയും അണ്ണാ ഹാസാരെയും രണ്ടു അരികു ആക്കി അവര്‍ വിജയം കൊയ്തു ..

നമ്മുടെ വിഷയം ഇതൊന്നുമല്ല കേന്ദ്രീകൃത വിപ്ലവവും വികേന്ദ്രീകൃത വിപ്ലവവും .. മന്‍മോഹന്‍ ജിയെ യും സോണിയാ ജിയും ഈ വിപ്ലവം വളരെ ദോഷം ചെയ്തു ..

കേന്ദ്രീകൃത വിപ്ലവ സംവിധാനത്തില്‍ പല എളുപ്പവഴികളും ഉണ്ട് ചര്‍ച്ചക്ക് വിളിക്കാനും പൈസ കൊടുത്ത് ഒതുക്കാനും വഴികള്‍ ഏറെ ഉണ്ടായിരുന്നു വികേന്ദ്രീകൃത വിപ്ലവത്തില്‍ അതിനുള്ള സ്കോപ്പ് ഉണ്ടായിരുന്നില്ല .. ആദ്യ ആഴ്ച മൌനം വിദ്വാനു ഭൂഷണം ആക്കി നോക്കി (അല്ലെങ്കിലും പുള്ളി ഇപ്പോഴും മൌനം തന്നെ ). പിന്നെ മുല്ലപ്പൂ വിപ്ലവം എന്നും പറഞ്ഞു ചിലര്‍ കളിയാക്കി ചിലര്‍ തെമ്മാടി കൂട്ടം എന്ന് വിളിച്ചു ആക്ഷേപിച്ചു ചിലര്‍ സമരം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു അതൊരു പരിധി വരെ ജയിച്ചു ...

പിള്ളാര് നടത്തിയ സമരം തങ്ങളുടേത് ആക്കാന്‍ കിണഞ്ഞു ശ്രമിച്ച എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഉണ്ട് ആരും പുറകില്‍ അല്ല ... അവരോടു ഒരു വാക്ക് തനിയെ സ്വന്തം കാലില്‍ നിന്ന് ഒരു സമരം വിജയിപ്പിച്ച് കാനിക്കൂ അല്ലാതെ ആരാന്റെ അപ്പനെ ചൂണ്ടി അതാ എന്റെയും അപ്പന്‍ എന്ന് പറയുന്നത് നിര്‍ത്തൂ

സോണിയാജിയും മന്‍മോഹന്‍ ജിയും ചര്‍ച്ച ചെയ്തവര്‍ സമരം ചെയ്യുന്നവരുടെ പ്രതിനിധികള്‍ ആയിരുന്നില്ല എന്നും വന്നു ...

വികേന്ദ്രീകൃത വിപ്ലവത്തില്‍ വളരെ പ്രശനം ഉള്ള കാര്യം നേതൃ നിര ഉണ്ടായിരുന്നില്ല എന്നതായിരുന്നു . പലരും പല കോണുകളില്‍ നിന്നുള്ളവര്‍ ആയിരുന്നു ..അതുകൊണ്ട് തന്നെ പല കാര്യത്തിലും വ്യക്തമായ ആശയ വിനിമയം നടന്നില്ല എന്നതാണ് ...


ഇമ്മാതിരി ഉള്ള പല വിപ്ലവങ്ങളും പല രാജ്യങ്ങിലും അടിയന്തിരാവസ്ഥയില്‍ എത്തിച്ചു എന്നുള്ളതും ഈ സമയത്ത് വിസ്മരിക്കാന്‍ ആവില്ല .. എന്നാലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സമുദായ സംഘടനയുടെയും കക്ഷിയുടെയും  മൂടുതാങ്ങാതെ വിപ്ലവം നയിക്കാം എന്ന് യുവജനത തെളിയിച്ചു കഴിഞ്ഞിരിക്കുന്നു .. ഇതില്‍ നിന്നും പലതും പലര്‍ക്കും പഠിക്കാന്‍ ഉണ്ട് .. ഭരണാധികാരികള്‍ ജാഗ്രതൈ ..


കുണ്ടിയിലെ കസേരയില്‍ ഫെവിക്കോള്‍ ഇട്ടു ഇരുന്നാലും ഈ നിലക്ക് പോയാല്‍ സ്വാഹ ആയിരിക്കും നിങ്ങളുടെ ഗതി


കട : ഇറ്റാലിയന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിവരം തിരക്കിയ ഇന്ത്യക്ക് ഇറ്റലിയില്‍ നിന്നും അതി ഗംഭീരമായ മറുപടി കിട്ടി അതെന്താനെന്നല്ലേ പറയാന്‍ അവര്‍ക്ക് സൗകര്യം ഇല്ല എന്നായിരുന്നു

നമ്മുടെ ജയിലില്‍ കഴിഞ്ഞ മരീനുകള്‍ കൂള്‍ ആയി അവരുടെ നാട് പിടിച്ചു പ്രസിഡന്റിന്റെ കൂടെ വിരുന്നും കഴിച്ചു കെട്ടിയോളെ കെട്ടിപിടിച്ച് ഉറങ്ങി കാണും

അതാണ്‌ ഇന്ത്യന്‍ നിയമ വ്യവസ്ഥ